സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ മകൻ സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ
കടലുണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പുത്രനും മഅദിൻ സാദാത്ത് അക്കാദമി ഡയറക്ടറും മഅദിൻ ഗ്രാൻഡ് മസ്ജിദ് ചീഫ് ഇമാമുമായ സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരിയും എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗം വൈലത്തൂർ സയ്യിദ് ജലാലുദ്ധീൻ ജീലാനിയുടെ മകൾ സയ്യിദ ഫാത്തിമ ശൈമ കാമിലയും വിവാഹിതരായി.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നികാഹ് കർമത്തിന് നേതൃത്വം നൽകി. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി ഖുത്വുബ നിർവഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, എം.എൽ.എമാരായ ഉബൈദുല്ല, അൻവർ സാദാത്ത്, എൻ. ശംസുദ്ദീൻ, അഹ്മദ് ദേവർകോവിൽ, മഞ്ഞളാം കുഴി അലി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം, എ.പി അനിൽകുമാർ, പി.ടി.എ റഹീം, പി. അബ്ദുൽ ഹമീദ്, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ, കർണാടക സ്പീക്കർ യു.ടി ഖാദർ, കേരള പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, അലി ബാഫഖി തങ്ങൾ, പേരോട് അബ്ദുറഹ്മാൻ സഖാഫി, സി. മുഹമ്മദ് ഫൈസി, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, കോടമ്പുഴ ബാവ മുസ്‌ലിയാർ, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ, മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനിൽ, പി. മോഹനൻ മാസ്റ്റർ, എളമരം കരീം, കേരള ന്യൂനപക്ഷ കമ്മിറ്റി അംഗം എ. സൈഫുദ്ദീൻ ഹാജി, കേരള മുസ്‌ലി ജമാഅത്ത് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ചാലിയം അബ്ദുൽ കരീം ഹാജി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.