കൽപറ്റ: ‘സേർവോമാ? ഒരു ജാതി ആേവാമാ?...’ തെൻറ ഫേസ്ബുക്ക് പേജിൽ നിറയുന്ന എ.ആർ. റഹ്മാൻ ഗാനങ്ങളിൽ വയനാട് സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് ഏെറ പ്രിയത്തോടെ ചേർത്തുവെക്കുന്നതാണ് ‘ഇന്ത്യനേ വാ’ എന്ന ഗാനത്തിലെ ഇൗ വരികൾ. ജാതിക്കതീതമായ ചിന്തകളെ മനസ്സിൽ സൂക്ഷിക്കുന്ന ഇൗ മധുരക്കാരൻ ജീവിതത്തിലെ നിർണായകമായ നിമിഷങ്ങളിലൊന്നിലും ജാതിചിന്തകളെ പടിക്കു പുറത്തുനിർത്തുകയാണ്. 2015 െഎ.എ.എസ് ബാച്ചുകാരനായ ഉമേഷ് ഫെബ്രുവരി അഞ്ചിന് വിവാഹിതനാവുേമ്പാൾ വധു മധുരയിൽനിന്നു തെന്നയുള്ള മറ്റൊരു െഎ.എ.എസുകാരി. ഉമേഷ് ജോലിചെയ്യുന്ന വയനാട്ടിൽനിന്ന് ഒരു ചുരത്തിനപ്പുറം കോഴിക്കോട് ജില്ലയിലെ സബ് കലക്ടർ വി. വിഘ്നേശ്വരി. വിത്യസ്ത ജാതിക്കാരായ ഇരുവരും അൽപകാലത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരാവുന്നത്. 2015 െഎ.എ.എസ് ബാച്ചുകാരിയാണ് വിഘ്നേശ്വരിയും.
ജാതീയമായ വേർതിരിവുകൾ വിവാദങ്ങൾ സൃഷ്ടിക്കുന്ന മേഖലയിൽനിന്നുള്ള തങ്ങൾ ജീവിതവഴിയിൽ ഒന്നിക്കുന്നത് ജാതിചിന്തകൾക്കതീതമായ സന്ദേശം ഉയർത്തുമെങ്കിൽ സന്തോഷമുണ്ടെന്ന് ഉമേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. എ.ആർ. റഹ്മാൻ ഗാനങ്ങളെയും ഗാന്ധി ചിന്തകളെയും അത്രമേൽ ഇഷ്ടപ്പെടുന്ന ഉമേഷ്, റഹ്മാെൻറ ജന്മദിനത്തിലാണ് വിവാഹ വിശേഷങ്ങൾ െെകമാറുന്നെതന്നും ഒാർമിപ്പിച്ചു. ഒേര നാട്ടുകാരാണെങ്കിലും മസൂറിയിൽ െഎ.എ.എസ് അക്കാദമിയിലെ പരിശീലന കാലത്താണ് ഉമേഷും വിഘ്നേശ്വരിയും കണ്ടുമുട്ടുന്നതും പരിചയത്തിലാവുന്നതും. ഇലക്ട്രോണിക്സ് എൻജിനീയറിങ് കഴിഞ്ഞാണ് ഉമേഷ് െഎ.എ.എസുകാരനായതെങ്കിൽ സിവിൽ എൻജിനീയറിങ് കഴിഞ്ഞാണ് സിവിൽ സർവിസിലേക്ക് വിഘ്നേശ്വരിയുടെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.