നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട, 4.3 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ടുപേർ കസ്റ്റഡിയിൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വിപണിയിൽ 4.3 കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി ഫുക്കറ്റിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശികളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പുതുവർഷ ആഘോഷങ്ങൾ വരാനിരിക്കെ കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെയാണ് ഇവർ പിടിയിലായത്.

വെളുപ്പിന് 1.20ന് എത്തിയ എയർ ഏഷ്യ വിമാനത്തിലുണ്ടായിരുന്ന ഷാനവാസ്, അബ്ദുൽ നാസർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരെ ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു.

Tags:    
News Summary - Hybrid cannabis worth Rs 4.3 crore seized at Nedumbassery airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.