Posted On
date_range Updated On
date_range കുടുംബവഴക്കിനെ തുടർന്ന് വർക്കലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
തിരുവനന്തപുരം: വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.
ഇന്ന് പുലർച്ചെ 5നും 6.30നും ഇടയ്ക്കാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സിദ്ദിഖ്, ഷാഹിദയെ കുത്തിക്കൊന്നതെന്നു പൊലീസ് പറഞ്ഞു. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഷാഹിദയുടെ വയറിലും കഴുത്തിലുമാണ് കുത്തേറ്റിരിക്കുന്നത്. പൊലീസ് ഷാഹിദയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വര്‍ക്കല താലൂക്ക് ആശൂപത്രിയില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.