Posted On
date_range Updated On
date_range ഭർത്താവ് ആസിഡൊഴിച്ച് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു; അറസ്റ്റിലായ ഭർത്താവിനെ റിമാൻഡ് ചെയ്തു
ഈരാറ്റുപേട്ട: കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ആസിഡൊഴിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തീക്കോയി കൊല്ലംപാറ പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണ് മരിച്ചത്.
ഭർത്താവ് ജോൺ (47) നെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. ജോണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാലാമണിയുടെ സംസ്ക്കാരം നടത്തി. കട്ടൻസ് തൊഴിലാളിയാണ് ജോൺ. ബാലാമണി ഈരാറ്റുപേട്ടയിലെ സ്വകാര്യ തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. മക്കൾ: സജോ, സോന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.