കടുവകളുടെ എണ്ണം എടുക്കാൻ ബോണക്കാട് ഉൾവനത്തിൽ പോയ മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല

തിരുവനന്തപുരം: കടുവകളുടെ എണ്ണം എടുക്കാൻ ബോണക്കാട് ഉൾവനത്തിൽ പോയ വനിതയുൾപ്പെടെയുള്ള മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ കാണാതായി. ഇന്നലെ രാവിലെയാണ് ഇവർ കണക്കെടുക്കാനായി വനത്തിലേക്ക് പോയത്. ആർ.ആർ.ടി അന്വേഷണം ആരംഭിച്ചു. പാലോട് റേഞ്ച് ഓഫീസിലെ ഫോറസ്റ്റ് ഓഫീസർ വിനീത, ബി.എഫ്.ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല.

രാജ്യത്താകമാനം നടക്കുന്ന കടുവ സെൻസസിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥർ കണക്കെടുക്കുന്നതിന് വനത്തിലേക്ക് പോയത്. ഇതിനു മുമ്പും വനത്തിനുള്ളിൽ ഉദ്യോഗസ്ഥരെ കാണാതായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വനമേഖലയെ കുറിച്ച് നന്നായി അറിവുള്ളവരാണ് കാണാതായ ഉദ്യോഗസ്ഥർ.അന്വേഷണം തുടരുകയാണ്.

Tags:    
News Summary - hree forest department officials who went to Bonakadu inner forest to count tigers are missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.