Posted On
date_range Updated On
date_range കശുമാവിൽ കൂടുകെട്ടിയ കാട്ടുതേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു
ശ്രീകാര്യം. കാട്ടു തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. ചെമ്പഴന്തി പറയ്ക്കോട് പൂടിയാംകോട് കിഴക്കേവീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ വിജയമ്മ (66) ആണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ നടക്കും. മൂന്നു ദിവസം മുൻപ് വീടിനുസമീപമാണ് ആക്രമണം നടന്നത്. കശുമാവിൽ കൂടുകെട്ടിയിരുന്ന തേനീച്ച കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ മരിച്ചു. മകൻ. പരേതനായ സുജിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.