ഒറ്റപ്പാലം: അനങ്ങനടി കോതകുറുശ്ശിയിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ചു. ഭർത്താവിനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കേ പുരക്കൽ രജനിയാണ് (37) മടവാൾ കൊണ്ടുള്ള വെട്ടേറ്റ് മരിച്ചത്. ഭർത്താവ് കൃഷ്ണദാസാണ് (48) അറസ്റ്റിലായത്. മകൾ അനഘക്ക് (13) വെട്ടേറ്റ് പരിക്കേറ്റു.
ബുധനാഴ്ച പുലർച്ച രണ്ടിനായിരുന്നു സംഭവം. രജനിയെ ആക്രമിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് അനഘക്കും വെട്ടേറ്റത്. അനഘയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരച്ചിൽ കേട്ട് അയൽപക്കത്ത് താമസിക്കുന്ന സഹോദരൻ ഓടിയെത്തിയപ്പോഴാണ് രജനിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ പൊലീസിൽ വിവരം നൽകി. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മടവാൾ വീടിന് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു. കൃഷ്ണദാസിനെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.