Posted On
date_range Updated On
date_range ഗുരുവായൂരിൽ വിവാഹങ്ങൾ നിർത്തിവെക്കില്ല
ഗുരുവായൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ശനിയാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ വിവാഹങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനം ദേവസ്വം മാറ്റി.
ഓരോ സംഘത്തിലും 12 പേർ മാത്രമായി വിവാഹം നടത്താം. 12 പേരിൽ കൂടുതൽ ക്ഷേത്രനടപ്പന്തലിലേക്ക് പ്രവേശിപ്പിക്കില്ല. ഓൺലൈൻ വഴിയുള്ള ദർശനം 1000 പേർക്കായി പരിമിതപ്പെടുത്തി. രാത്രിയിലെ കൃഷ്ണനാട്ടം നിർത്തിവെച്ചു.
ശനിയാഴ്ച ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ 41 വിവാഹങ്ങൾ നടക്കും. ഞായറാഴ്ച 121 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. മേയ് ഒമ്പത്, 23 തീയതികളിലേക്കും 100ൽ അധികം വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. സെപ്റ്റംബര് 30 വരെയാണ് നിലവിൽ ബുക്ക് ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.