Posted On
date_range Updated On
date_range ഹോഴ്സ് റൈഡിങ് അക്കാദമിയിൽ കുതിരക്കുഞ്ഞിന് ജന്മം
പൊന്നാനി: പൊന്നാനി ഹോഴ്സ് റൈഡിങ് അക്കാദമിയിൽ രണ്ടാമത്തെ കുതിരക്കുഞ്ഞിന് ജന്മം. എട്ടുമാസം മുമ്പ് മേട്ടുപ്പാളയത്തുനിന്ന് കൊണ്ടുവന്ന കുതിരയാണ് പ്രസവിച്ചത്. മേട്ടുപ്പാളയത്തുനിന്ന് കുതിരയെ പൊന്നാനിയിലെത്തിക്കുമ്പോൾ മൂന്നുമാസം ഗർഭിണിയായിരുന്നു.
പൊന്നാനിയിൽ കുട്ടികൾക്കും മുതിർന്നവർക്കും കുതിര സവാരി പഠിക്കാനും വിനോദസഞ്ചാരത്തിെൻറയും ഭാഗമായാണ് പൊന്നാനി സ്വദേശികളായ അൽ സാബിറും ഷബീർ ബിസ്മിയും ചേർന്ന് പൊന്നാനി ഹോഴ്സ് റൈഡിങ് അക്കാദമി ആരംഭിച്ചത്. നിലവിൽ ആറ് കുതിരകൾ അക്കാദമിയിലുണ്ട്. മൂന്നുമാസം മുമ്പ് മറ്റൊരു കുതിരയും പ്രസവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.