കൊച്ചി: തൊടുപുഴ മുൻ സി.ഐ ശ്രീമോനെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് ഹൈകോട തി. നിലവിൽ കോട്ടയം ക്രൈംബ്രാഞ്ചിലുള്ള ശ്രീമോനെതിരെ നടപടിയെടുത്തശേഷം റിപ്പോർട ്ട് കോടതിയിൽ സമർപ്പിക്കണമെന്ന് ക്രൈംസ് അഡീ. ഡി.ജി.പിക്ക് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിർദേശം നൽകി. സിവിൽ തർക്കത്തിൽ അന്യായമായി ഇടപെട്ട് ശ്രീമോൻ പീഡിപ്പിക്കുന്നതായി ആരോപിച്ച് ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി നൽകിയ ഹരജിയിലാണ് ഉത്തരവ്.
ഉടുമ്പന്നൂര്‍ സ്വദേശി വിജോ സ്കറിയയുമായി 2007 മുതല്‍ 2012 വരെ കൂട്ടുകച്ചവടം നടത്തിയിരുന്ന ബേബിച്ചന് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കച്ചവടം അവസാനിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് കേസിനിടയായ സംഭവങ്ങളുണ്ടായത്. കച്ചവടവുമായി ബന്ധപ്പെട്ട കണക്കുകള്‍ തീർപ്പാക്കാതെ വിജോയുടെ പ്രേരണയില്‍ തൊടുപുഴ സി.ഐ ആയിരുന്ന എന്‍.ജി ശ്രീമോന് ഭീഷണിപ്പെടുത്തുകയും സ്റ്റേഷനിലേക്ക് െചല്ലാൻ നിർദേശിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ബേബിച്ചൻ കോടതിയെ സമീപിച്ചത്. സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചും ഭീഷണിപ്പെടുത്തിയും വഴങ്ങാൻ പ്രേരിപ്പിക്കുന്നത് ഇയാളുടെ ശൈലിയാണ്. ഇയാൾക്കെതിരെ ഒട്ടേറെ സമാന പരാതികളുള്ളതായും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹരജിയിൽ ഡി.ജി.പിയെയും ആഭ്യന്തര സെക്രട്ടറിയെയും കക്ഷിചേർത്ത കോടതി പരാതികളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിജിലൻസ് ഐ.ജി എച്ച്. വെങ്കിടേഷിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.