Posted On
date_range Updated On
date_range പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്ന് പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈകോടതി സ്റ്റേ ചെയ്തു
കൊച്ചി: റാഗിങ്ങിന്റെ പേരിൽ പൂക്കോട് സർവകലാശാലയിൽ നിന്ന് പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈകോടതി സ്റ്റേ ചെയ്തു. നാലാംവർഷ വിദ്യാർഥികളായ അമരേഷ് ബാലിയുടെയും അജിത് അരവിന്ദാക്ഷന്റെയും സസ്പെൻഷൻ ആണ് സ്റ്റേ ചെയ്തത്. സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
2023ലെ റാഗിങ്ങിലായിരുന്നു നടപടി. സിദ്ധാർഥന്റെ മരണത്തിനു പിന്നാലെയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. രണ്ടുപേർക്കുമെതിരെയുള്ള പരാതി പിൻവലിച്ചിരുന്നു. സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളായവരെ സസ്‌പെൻഡ് ചെയ്തതിനൊപ്പം തങ്ങളെയും സസ്‌പെൻഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു വിദ്യാർഥികൾ ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.