കൊച്ചി: പ്ലസ് വൺ പരീക്ഷ ഫീസ് വർധനക്കെതിരായ സമരത്തിനിടെ ഹയർ സെക്കൻഡറി ഡയറക്ടറെ കരി ഒായിൽ ഒഴിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി നൽകിയ ഹരജി ഹൈകോടതി സർക്കാറിെൻറ വിശദീകരണത്തിനായി മാറ്റി. കേസ് പിൻവലിക്കാൻ വിരോധമില്ലെന്ന് ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാർ രേഖാമൂലം വ്യക്തമാക്കിയ സാഹചര്യത്തിൽ കേസ് തുടരുന്നതിൽ കാര്യമില്ലെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പാങ്ങോട് സ്വദേശി സിപ്പി നൂറുദ്ദീനാണ് ഹരജി നൽകിയത്. സിപ്പി നൂറുദ്ദീെൻറ നേതൃത്വത്തിൽ 2013 ഫെബ്രുവരി അഞ്ചിന് കെ.എസ്.യു പ്രവർത്തകരായ എട്ട് വിദ്യാർഥികൾ കേശവേന്ദ്ര കുമാറിെൻറ ചേംബറിൽ അതിക്രമിച്ചുകയറി കരി ഒായിൽ ഒഴിച്ചെന്നാണ് കേസ്. കംപ്യൂട്ടർ, ഫോൺ തുടങ്ങിയവ സമരക്കാർ നശിപ്പിച്ചതിനാൽ സർക്കാറിന് 5.05 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഈ തുക ഈടാക്കി കേസ് അവസാനിപ്പിക്കുന്നതിൽ വിരോധമില്ലെന്നാണ് കേശവേന്ദ്ര കുമാർ വ്യക്തമാക്കിയിരിക്കുന്നത്.
ഇക്കാര്യം അറിയിച്ച് നൽകിയ സത്യവാങ്മൂലവും ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. സംഭവത്തിനുശേഷം പലതവണ സിപ്പിയും രക്ഷിതാക്കളും തന്നെ വന്ന് കണ്ട് ഖേദം പ്രകടിപ്പിച്ചെന്നും പ്രായശ്ചിത്തമെന്ന നിലയിൽ സാമൂഹിക സേവനം ചെയ്യാൻ ആവശ്യപ്പെട്ടെന്നും ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന ഡയറക്ടറായ കേശവേന്ദ്ര കുമാറിെൻറ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
കേസ് നിലവിലുള്ളതിനാൽ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയിലേക്കുള്ള നിയമനം നഷ്ടമായതായി സിപ്പിയുടെ ഹരജിയിൽ പറയുന്നു. ഇപ്പോൾ കാർഷിക സർവകലാശാലയിൽ അസിസ്റ്റൻറായി ജോലി കിട്ടി. ഒത്തുതീർപ്പായ സാഹചര്യത്തിൽ കേസ് തുടരുന്നതുകൊണ്ട് പ്രത്യേക ഗുണമുണ്ടാകില്ലെന്നും വിചാരണ ഫലപ്രദമാകില്ലെന്നും ഹരജിയിൽ പറയുന്നു.
കേസ് തുടരുന്നത് തെൻറ ജോലിയെ ബാധിക്കുമെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.