Posted On
date_range Updated On
date_range പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്തി റിപ്പോർട്ട് നൽകണം -ഹൈകോടതി
കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തി സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമ െന്ന് ഹൈകോടതി. മൂന്നു മാസത്തിനകം പരിശോധന നടത്തണമെന്നും ഹൈകോടതി നിർദേശിച്ചു.
സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെക്കൊണ്ട് ബലപരിശോധന നടത്താമെന്നും ഇതിെൻറ ചെലവ് കരാര്‍ കമ്പനിയായ ആർ.ഡി.എസില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പാലം പൊളിക്കാനുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ഹരജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.
വിദഗ്ധ സംഘത്തിെൻറ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയാന്‍ തീരുമാനിച്ചത്. ബലപരിശോധന നടത്തുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈകോടതിയില്‍ നേരത്തേ അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.