representational image

അവശനിലയിലായ ആനയെ രക്ഷപ്പെടുത്താൻ നടപടി വേണമെന്ന് ഹൈകോടതി

കൊച്ചി: ശരീരം മുഴുവൻ വ്രണങ്ങളോടെ കിടപ്പിലായ തൃശൂർ പുത്തൂർ പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയെ രക്ഷപ്പെടുത്താൻ ഉടമയിൽനിന്ന്​ വനം വകുപ്പ്​ ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈകോടതി. മേൽനോട്ടച്ചുമതലയുള്ള പുത്തൂർ പാണഞ്ചേരി ഗണേശന്റെ പറമ്പിലാണ് ആനയെ തളച്ചിരിക്കുന്നത്.

ആനക്ക്​ അനിവാര്യമായ ചികിത്സകൾ നൽകണമെന്ന്​ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ആനയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പ്രദേശവാസിയായ രാധാകൃഷ്ണൻ സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോടതി നിർദേശത്തെത്തുടർന്ന്​ ആനയെ പരിശോധിച്ച തൃശൂർ അസി. ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ അതിന്‍റെ ദയനീയാവസ്ഥ വിവരിച്ചിട്ടുണ്ട്. തുടർന്നാണ് കോടതി ഉത്തരവ്.

Tags:    
News Summary - High Court demands action to save elephant in critical condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.