കൊച്ചി: വിദ്യാർഥിയെ മർദിച്ച കേസിൽ അറസ്റ്റിലായ പാമ്പാടി നെഹ്റു കോളജ് ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസിെൻറ ജാമ്യഹരജി ഹൈകോടതി ഇന്ന്പരിഗണിക്കും. മുൻകൂർ ജാമ്യഹരജി നൽകിയിരിക്കെയാണ് തിങ്കളാഴ്ച ഇയാളെ അറസ്റ്റുചെയ്തത്. ഇതേത്തുടർന്നാണ് മുൻകൂർ ജാമ്യഹരജിക്കുപുറമെ, ജാമ്യ ഹരജിയും സമർപ്പിച്ചത്. തിങ്കളാഴ്ച മുൻകൂർ ജാമ്യഹരജി പരിഗണിക്കവെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ഇന്നലെ കേസ് പരിഗണിച്ചെങ്കിലും ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ജാമ്യഹരജിയിൽ കക്ഷിചേരാൻ അനുമതി തേടി പരാതിക്കാരനായ ഷഹീർ ഷൗക്കത്തലിയും കോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.