അന്തർ സംസ്ഥാന ബസുകളുടെ ഇരട്ട നികുതി തുടരാമെന്ന് ഹൈകോടതി

കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകളിൽനിന്ന് കേരളത്തിന് നികുതി പിരിക്കാമെന്ന് ഹൈകോടതി. നികുതി ഈടാക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

നവംബർ ഒന്നു മുതൽ കേരളത്തിലേക്ക് വരുന്ന ഇതര സംസ്ഥാന ബസുകളിൽനിന്ന് നികുതി ഈടാക്കാമെന്ന് നേരത്തെ മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഒരു വിഭാഗം ഇതര സംസ്ഥാന ബസുടമകൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ആൾ ഇന്ത്യാ പെർമിറ്റുണ്ടെന്നും നികുതി അടച്ചാണ് വരുന്നതെന്നും അതിനാൽ കേരളത്തിന് മാത്രമായി മറ്റൊരു നികുതി നൽകേണ്ട ആവശ്യമില്ലെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, ഈ വാദം തള്ളിയ കോടതി, സംസ്ഥാനത്തിന് നികുതി പിരിക്കുന്നതിന് സാങ്കേതികമായി തടസ്സമില്ലെന്ന് വ്യക്തമാക്കി.

സംഭവത്തിൽ, സർവിസുകൾ കൂട്ടത്തോടെ റദ്ദാക്കി പ്രതിഷേധിക്കുകയാണ് അന്തർ സംസ്ഥാന ബസ്സുടമകൾ. അനുകൂല ഉത്തരവ് ലഭിച്ചില്ലെങ്കിൽ സർവിസ് പുനരാരംഭിക്കില്ലെന്നാണ് നേരത്തെ അറിയിച്ചത്.

Tags:    
News Summary - High Court allows double taxation of inter-state buses to continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.