പൈതൃക സംരക്ഷണത്തിന് ഗൗരവമായ നടപടികൾ വേണം- ജി.ആർ. അനിൽ

തിരുവനന്തപുരം: പൈതൃക സംരക്ഷണത്തിന് ഗൗരവമായ നടപടികൾ വേണമെന്ന് മന്ത്രി ജി.ആർ. അനിൽ. തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ നേതൃത്വത്തിൽ ആരംഭിച്ച പൈതൃക കോൺഗ്രസിൻറെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

തണൽക്കൂട്ടം പൈതൃക കോൺഗ്രസ് ചെയർമാൻ ഡോ.എം.ജി ശശിഭൂഷൺ അധ്യക്ഷത വഹിച്ചു. പൈതൃക രംഗത്ത് മികച്ച സംഭാവന നൽകിയ വെള്ളനാട് രാമചന്ദ്രൻ (വി.വി.കെ വാലത്ത് പുരസ്കാരം), സേതു വിശ്വനാഥൻ (പൈതൃക സംരക്ഷണ പുരസ്കാരം) എന്നിവർക്ക് മന്ത്രി അവാർഡുകൾ സമ്മാനിച്ചു

കെ. ഗീത രചിച്ച 'കൈതമുക്ക് ചരിതം കോട്ട മുതൽ പേട്ട വരെ' എന്ന പുസ്തകം മന്ത്രി പ്രകാശിപ്പിച്ചു, മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ ആദ്യ പ്രതി സ്വീകരിച്ചു. ചരിത്രകാരായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, ഡോക്ടർ ടി.പി. ശങ്കരൻകുട്ടി നായർ, പ്രതാപ് കിഴക്കേ മഠം, വെള്ളിനേഴി അച്യുതൻ കുട്ടി, ടി. ബാലകൃഷ്ണൻ, ഡോ. ജി. ശങ്കർ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന സെമിനാറിൽ ഡോ.ഏറ്റുമാനൂർ കണ്ണൻ, ഡോ.ബി.എസ്. ബിനു, റോബർട്ട് പാനിപ്പിള്ള, ഡോ.വി. പ്രേംകുമാർ, ഡോ. ഗൗതമൻ, ബി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോക്ടർ ഗിഫ്റ്റി എൽസ വർഗീസ് അധ്യക്ഷത വഹിച്ചു. തുടർന്ന് ഡോക്യുമെൻറുകളുടെ പ്രദർശനം നടന്നു. പൈതൃക കോൺഗ്രസ് ഇന്ന് സമാപിക്കും. 

Tags:    
News Summary - Heritage conservation needs serious measures- G.R. Anil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.