Posted On
date_range Updated On
date_range സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ‍്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇടുക്കി മുതൽ തിരുവനന്തപുരം വരെയാണ് യെല്ലോ അലർട്ട്. അതേ സമയം കേരള ലക്ഷ‍്യദ്വീപ് തീരങ്ങളിൽ മത്സ‍്യബന്ധന വിലക്ക് തുടരും.
അതിതീവ്രമഴയെ തുടർന്ന് ഇന്നലെ സംസ്ഥാനത്ത് ആറ് പേർക്ക് ജീവന്‍ നഷ്ടമായി. കാസർകോട് വീടിന്‍റെ മതിൽ ഇടിഞ്ഞ് വീണ് സഹോദരങ്ങളായ കുട്ടികൾ മരണപ്പെട്ടു. തൃശൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവ് മരിച്ചിരുന്നു. കൊല്ലത്ത് ചിറയിൽ കുളിക്കാനാറിങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. അതേ സമയം കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും ദാരുണാന്ത‍്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.