തിരുവനന്തപുരം: മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള സമ്പൂർണ്ണമായ പുതുക്കിപ്പണിയലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സെക്രട്ടറി മാറും എന്നത് മാധ്യമങ്ങളുടെ സ്വപ്നം മാത്രമാണെന്നും, ആൾ മാറുന്നതുകൊണ്ടല്ല യഥാർത്ഥ മാറ്റം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
താൻ ഉൾപ്പെടെയുള്ളവർ എങ്ങനെ മാറണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തുമെന്നും എല്ലാവരുടെയും മാറ്റമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവിയിൽ വ്യക്തികളുടെ മാത്രം പിശകായി അതിനെ കാണേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. പത്മകുമാറിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചിട്ടില്ലെന്ന് ആദ്യം പറഞ്ഞ അദ്ദേഹം, റിപ്പോർട്ടിലെ പരാമർശം വായിച്ചപ്പോൾ ആ വാക്ക് തിരുത്തുകയും ചെയ്തു. കണ്ണൂർ ജില്ലാ കമ്മിറ്റിക്കുണ്ടായ ദൗർബല്യം സംസ്ഥാന കമ്മിറ്റിക്കും പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും, ആ വീഴ്ച കേന്ദ്ര കമ്മിറ്റി കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.