ഇടത്തുനിന്ന്: അബ്റയും അഫ്റയും, അഷ്മൽ മുഹമ്മദും ഫിദാ ഫാത്തിമയും, ഫാത്തിമ സിയയും ഫാത്തിമ സനയും
കോട്ടക്കൽ: ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയവരിൽ ഇരട്ടകളുടെ നേട്ടം ശ്രദ്ധേയമായി. അരീക്കോട് മൈത്രാ സ്വദേശി കളരിപറമ്പിൽ സിദ്ദീഖ് മാസ്റ്ററുടെ മക്കളായ അഷ്മൽ മുഹമ്മദ് 569 സ്കോറും, ഇരട്ട സഹോദരി ഹിദാ ഫാത്തിമ 586 സ്കോറും നേടി ഗവൺമെൻറ് മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് സീറ്റിന് അർഹത നേടി.
മൂത്ത മൂന്ന് പെൺമക്കളടക്കം അഞ്ചുമക്കളും ഡോക്ടർമാരായ സന്തോഷത്തിലും അഭിമാനത്തിലുമാണ് സിദ്ദീഖ് മാസ്റ്ററും ഭാര്യ ഷാഹിദാബിയും. ചാപ്പനങ്ങാടി വട്ടപ്പറമ്പ് സ്വദേശിയും കോൽക്കളം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കോപ്പിലാക്കൽ മുഹമ്മദ് സലീമിന്റെയും ബി.എം.എം.യു.പി സ്കൂൾ അധ്യാപിക ഖദീജ ടീച്ചറുടെയും മക്കളായ ഫാത്തിമ സിയ 621 സ്കോറും, ഫാത്തിമ സന 567 സ്കോറും നേടിയാണ് മികവിലെത്തിയത്. സമാന ഇരട്ടകളാണ് രണ്ടുപേരും.
നീറ്റിൽ 680 സ്കോർ നേടി കേരളത്തിൽ ആറാം റാങ്കും ജില്ലക്ക് ഒന്നാം റാങ്കും സമ്മാനിച്ച അഫ്റ, 645 സ്കോർ നേടി ശ്രദ്ധേയമായ വിജയം കൈവരിച്ച അബ്റ എന്നിവരും സ്വരൂപ ഇരട്ടകളാണ്. എല്ലാവരും പരിശീലനം നേടിയത് കോട്ടക്കൽ യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ്. മുൻ വർഷങ്ങളിലും ധാരാളം ഇരട്ടകൾ എൻട്രൻസ് നേടി ഡോക്ടർമാരും എഞ്ചിനീയർമാരുമായി മാറിയിട്ടുണ്ടെന്ന് യൂണിവേഴ്സൽ ഡിറക്ടർ ക്യാപ്റ്റൻ (ഡോ.) അബ്ദുൽ ഹമീദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.