രക്ഷാപ്രവര്‍ത്തനം സൈന്യത്തിന് കൈമാറണം -ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങൾ സൈന്യത്തിന് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥിതി ആശങ്കാജനകമാണ്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 
 

Tags:    
News Summary - heavy Rain: Ramesh Chennithala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.