കേരളത്തിൽ അടുത്ത നാല് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത നാല് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യത. തെക്ക്-കിഴക്കൻ അറബിക്കടലിലും തെക്കുപടിഞ്ഞാറൻ അറബിക്കടലിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴക്കുള്ള കാരണം.

കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും മഴ​ക്ക് സാധ്യതയുണ്ട്. ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങളിലും മഴ പെയ്യുമെന്ന് പ്രവചനമുണ്ട്. അതേസമയം, തെക്കൻ ഹരിയാന, പടിഞ്ഞാറൻ രാജസ്ഥാൻ, വടക്കൻ മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ഗുജറാത്തിന്റെ പല സ്ഥലങ്ങളിലും പകൽ താപനില ഉയരാനും സാധ്യതയുണ്ട്. വടക്ക്-കിഴക്കൻ ഇന്ത്യയിലും ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

Tags:    
News Summary - Heavy Rain predicted in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.