പ്രളയം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അടിയന്തരമായി ഇതിന് വേണ്ട നടപടി സ്വീകരിക്കണം. ആയിരകണക്കിന് ജനങ്ങളുടെ ജീവനും ഉപജീവനമാര്‍ഗവും ഭാവിയും അപകടത്തിലാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങൾ പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ദുരഭിമാനം വെടിഞ്ഞ് രക്ഷാദൗത്യം പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കണം. ഇക്കാര്യം സർക്കാറിനോട് തൊഴുകൈകളോടെ അപേക്ഷിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. 

കുടിവെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ നിരവധിയാളുകളാണ് കഷ്ടപ്പെടുന്നത്. പതിനായിരക്കണക്കിന് ജനങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നു. കേരളം ഒരുമിച്ചു കൈകോര്‍ത്തിട്ടും ജനങ്ങളെ രക്ഷപ്പെടുത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നത് വലിയ ചോദ്യ ചിഹ്നമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. 

Tags:    
News Summary - heavy Rain: Congress Chief Rahul Gandhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.