Posted On
date_range Updated On
date_range കാറോടിക്കുന്നതിനിടെ ഹൃദയാഘാതം; മധ്യവയസ്‌കൻ മരിച്ചു
വൈത്തിരി: കാറോടിക്കുന്നതിനിടെ ഹൃദയാഘാതമനുഭവപ്പെട്ട മധ്യവയസ്‌കൻ മരിച്ചു. കാർ അപകടത്തിൽപെട്ടു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഇദ്ദേഹം മരണമടയുകയും ചെയ്തു. കോടഞ്ചേരി തുരുത്തിയിൽ വീട്ടിൽ കുര്യൻ (62) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ജിതേഷിന് (33) പരിക്കേറ്റു.
ശനിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. ഭാര്യ ഏലിയാമ്മയോടൊത്ത് ചുണ്ടേൽ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് തളിപ്പുഴയിൽ വെച്ച് കുര്യന് നെഞ്ചുവേദന അനുഭവപ്പെട്ടത്. നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലും തുടർന്ന് കല്ലിലും ഇടിച്ചു നിൽക്കുകയായിരുന്നു. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽകൊണ്ടുപോയെങ്കിലും മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.