കൊച്ചിയിൽ യുവാവിന്‍റെ മരണം കൊറോണ മൂലമല്ല -ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് കൊറോണ ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. യുവാവിന്‍റെ മരണം കൊറോണ മൂലമല്ല. ആന്തരിക സ്രവങ്ങൾ വിശദ പരിശോധനക്കായി വീണ്ടും അയച്ചിട്ടുണ്ടെന്നും മ ന്ത്രി പറഞ്ഞു.

എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന യുവാവാണ് കഴിഞ്ഞ ദിവസ ം രാത്രി മരിച്ചത്. യുവാവിന് കൊറോണ ലക്ഷണങ്ങളുള്ളതായി അഭ്യൂഹമുണ്ടായിരുന്നു. മലേഷ്യയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശിയായ യുവാവാണ് മരിച്ചത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ആദ്യ സാംപിൾ പരിശോധനയിൽ കൊറോണ ബാധയില്ലെന്ന് തെളിഞ്ഞിരുന്നു. എന്നാൽ, കൊറോണ ബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കാണിച്ചതാണ് അഭ്യൂഹത്തിനിടയാക്കിയത്.

സംസ്ഥാനത്ത് കൊറോണ ഭീതിയൊഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. എന്നാൽ, വിവിധ രാഷ്ട്രങ്ങളിൽ കൊറോണ ബാധ പടരുന്ന സാഹചര്യത്തിലാണ് കൊറോണ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്താത്തത്. സംസ്ഥാനത്ത് ജാഗ്രത തുടരുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, മൂന്ന് പേർക്ക് സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ചൈനയിൽ നിന്നെത്തിയവർക്കാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഇവർ രോഗമുക്തി നേടിയതോടെ ആശുപത്രി വിട്ട് വീടുകളിൽ കഴിയുകയാണ്.

Tags:    
News Summary - health minister statement on youth's death in kochi -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.