Posted On
date_range Updated On
date_range മുരുകന്‍റെ മരണം: വെൻറിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നില്ലെന്ന് മന്ത്രി
പാലക്കാട്: ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് 15 വെൻറിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അവിടെ ഉണ്ടായിരുന്നത് സ്റ്റാൻഡ് ബൈ വെൻറിലേറ്ററുകളാണ്. നിലവിൽ അവിടെ പ്രവേശിപ്പിച്ചവർക്ക് മാത്രമേ അത് ഉപയോഗിക്കാൻ സാധിക്കൂ. പുതുതായി എത്തുന്നവർക്ക് നൽകുക സാധ്യമല്ല. വിശദമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കിട്ടിയതിന് ശേഷം എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.