15 വർഷത്തിന് ശേഷവും കെ.എസ്.ആർ.ടി.സി ബസിന്​​ സർവിസിന് അനുമതി: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: 15 വർഷത്തെ കാലാവധി കഴിഞ്ഞാലും കെ.എസ്.ആർ.ടി.സി ബസുകൾക്ക്​ സർവിസ് നടത്താൻ അനുമതി നൽകു​ന്ന സർക്കാർ ഉത്തരവിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെയടക്കം വിശദീകരണം തേടി. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ചട്ടങ്ങൾ മറികടന്ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശിയായ അഭിഭാഷകൻ കെ.എസ്. ബിനു നൽകിയ ഹരജിയാണ്​ ജസ്റ്റിസ് വി.ജി. അരുൺ പരിഗണിച്ചത്​.

കേന്ദ്ര മോട്ടോർ വാഹനച്ചട്ടത്തിൽ കഴിഞ്ഞ വർഷം ആദ്യം കൊണ്ടുവന്ന ഭേദഗതി പ്രകാരം 15 വർഷം പിന്നിട്ട ബസുകൾ സർവിസിന്​ ഉപയോഗിക്കാനാവില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ്​ വാഹനങ്ങളുടെ കാലാവധി 15 വർഷമാക്കി നിജപ്പെടുത്തിയത്​.

എന്നാൽ, 2023 മാർച്ച്​ 31 മുതൽ 15 വർഷം പിന്നിട്ട കെ.എസ്​.ആർ.ടി.സി ബസുകൾക്ക്​ ഈ വർഷം സെപ്റ്റംബർ 30 വരെ സർവിസ് നടത്താൻ അനുമതി നൽകിയാണ് സർക്കാറിന്‍റെ ഉത്തരവെന്ന്​ ഹരജിയിൽ ആരോപിക്കുന്നു. കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്കായി മാത്രം സർക്കാറിന്​ ഇളവ് നൽകാനാവില്ല. നിയമപരമായ ചട്ടത്തെ എക്സിക്യൂട്ടിവ് ഉത്തരവിലൂടെ മറികടക്കാനാകില്ലെന്നും​​ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - HC seeks explanation on KSRTC buses allowed to operate even after 15 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.