ഹഷീഷ് ഓയിൽ മൊത്തവിതരണക്കാരൻ അറസ്റ്റിൽ

വാടാനപ്പള്ളി: ഹഷീഷ് ഓയിൽ മൊത്തവിതരണക്കാരൻ അറസ്റ്റിൽ. കൂരിക്കുഴി അരയങ്ങാട്ടിൽ ലസിത് റോഷനെയാണ് (33) കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിന് വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പിടികൂടിയവരിൽനിന്ന് അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന ഏഴ് കിലോ ഹഷീഷ് ഓയിൽ കണ്ടെടുത്തിരുന്നു. ഇത് ഇവർക്ക് എത്തിച്ചുനൽകിയ മൊത്തക്കച്ചവടക്കാരനായ ലസിത് റോഷനെ കയ്പമംഗലം കൊപ്രക്കളത്തുനിന്നാണ് പിടികൂടിയത്.

ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.കയ്പമംഗലം സി.ഐ സുബീഷ് മോൻ, എസ്.ഐ ശ്രീമതി കൃഷ്ണപ്രസാദ്, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്.ഐ പി.സി. സുനിൽ, സി.പി.ഒമാരായ നിഷാന്ത്, ഷിന്റോ, ഗിരീഷ്, ശ്രീഹൽ, സാബു, സൈബർസെൽ സി.പി.ഒ മനു കൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

പിടികൂടിയപ്പോൾ പ്രതിയുടെ പക്കൽനിന്ന് ഹഷീഷ് ഓയിൽ പൊലീസ് കണ്ടെടുത്തു. പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടം, മയക്കുമരുന്ന് ഇടപാട് നടത്തുന്നവർ, പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവർ എന്നിവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Hashish oil Wholesale distributor arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.