തിരുവനന്തപുരം: അന്തരാഷ്ട്ര വിപണിയില്‍ 10 കോടിയോളം രൂപ വിലമതിക്കുന്ന 30 കിലോ ഹഷീഷുമായി യുവാവ് പിടിയിൽ. ഇടുക്കി മുനിയറ പണിക്കംകുടിയില്‍ കൂനംമാക്കല്‍ അജിയെയാണ് (35) നാര്‍കോട്ടിക് സെല്ലിെൻറ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബറിൽ സിറ്റി പൊലീസ് പിടികൂടിയ 10 കിലോ ഹഷീഷ് ഓയിലിെൻറ കേസ് അന്വേഷണത്തിെൻറ ഭാഗമായി ഉറവിടം തേടി നടത്തിയ അന്വേഷണത്തിലാണ് അജിയെ അറസ്റ്റ് ചെയ്തത്.
കേരളത്തില്‍ ഹഷീഷ് ഓയില്‍ എത്തിച്ച് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് െപാലീസ് പറയുന്നു. ആന്ധ്രപ്രദേശിലെ ശീലേരുവില്‍നിന്നാണ് ഇയാള്‍ കേരളത്തിലേക്ക് ഹഷീഷ് ഓയില്‍ കടത്തുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ കഞ്ചാവ് കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ട്രെയിന്‍ മാർഗമാണ് ആന്ധ്രപ്രദേശില്‍നിന്ന് കഞ്ചാവും ഹഷീഷ് ഓയിലും കടത്തിയിരുന്നത്. ട്രെയിൻമാർഗം പാലക്കാട് മയക്കുമരുന്ന് എത്തിച്ച് രഹസ്യ സങ്കേതത്തിലേക്ക് മാറ്റും. പിന്നീട് ഇടനിലക്കാരെ വിളിച്ച് വില്‍പന നടത്തുകയായിരുന്നു പതിവ്. വിദേശത്തേക്കും മയക്കുമരുന്ന് കടത്തിയതായി ഇയാള്‍ സമ്മതിച്ചു.
സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിെൻറയും, ഡി.സി.പി ആദിത്യയുടെയും നിർദേശാനുസരണം നാർകോട്ടിക് സെല്‍ അസി. കമീഷണര്‍ ഷീന്‍ തറയില്‍, പേട്ട എസ്.െഎ ജി.പി. സജുകുമാര്‍, എസ്.െഎ മാരായ പ്രതാപചന്ദ്രന്‍, വിനോദ് വിക്രമാദിത്യന്‍ നാർകോട്ടിക് സെല്ലിലെ എ.എസ്.െഎ അശോകന്‍, സേവ്യര്‍, സന്തോഷ്, ബാബു എന്നിവര്‍ ചേര്‍ന്നാണ് അജിയെ പിടികൂടിയത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.