ബി.ജെ.പി ഹിന്ദുത്വത്തിൽ താലിബാൻ തുടങ്ങുന്നു -ശശി തരൂർ

തിരുവനന്തപുരം: ഹിന്ദു പാകിസ്​താൻ പരാമർശം വിവാദമായതിനു പിറകെ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച്​  കോൺഗ്രസ്​ എം.പി ശശി തരൂർ. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാർ ഹിന്ദുത്വത്തിൽ താലിബാൻ തുടങ്ങുകയാണോ എന്നാണ്​ തരൂർ വിമർശിച്ചത്​. 

‘അവർ തന്നോട്​ പാകിസ്​താനിലേക്ക്​ പോകാൻ പറയുന്നു. ഞാൻ അവരെപ്പോലെ ഹിന്ദുവല്ലെന്ന്​ തീരുമാനിക്കാൻ ആരാണ്​ അവർക്ക്​ അവകാശം നൽകിയത്​. ഇൗ രാജ്യത്ത്​ നിൽക്കാൻ തനിക്ക്​ അവകാശമില്ലേ? ഹിന്ദുത്വത്തിൽ അവർ താലിബാൻ തുടങ്ങുകയാണോ?’ ശശി തരൂർ ചോദിച്ചു.

തിരുവനന്തപുരത്തെ എം.പി ഒാഫീസ്​ യുവ മോർച്ച പ്രവർത്തകർ കരിഒായിൽ ഒഴിച്ച്​  വികൃതമാക്കുകയും പാകിസ്​താനിലേക്ക്​ പോകാൻ ആവശ്യപ്പെട്ടുകൊണ്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്​തതി​​െൻറ പശ്​ചാത്തലത്തിലാണ്​ തരൂരി​​െൻറ പരാമർശം.  

2019ലും ബി.ജെ.പി വിജയിച്ചാൽ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്നായിരുന്നു കഴിഞ്ഞ ആ​ഴ്​ച തരൂർ നടത്തിയ വിവാദ പരാമർശം. 

Tags:    
News Summary - Has BJP started Taliban in Hinduism: Tharoor - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.