കണ്ണൂർ: മാതൃരാജ്യത്തിെൻറ നന്മക്ക് വേണ്ടിയും രാജ്യവാസികളുടെ ഐക്യത്തിന് വേണ്ടിയും ഹാജിമാർ പ്രാർഥിക്കണമെന്ന് കേരള വഖഫ്ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. ഈ വർഷം ജില്ലയിൽനിന്ന് ഹജജ് കർമത്തിന് പോകുന്നവർക്ക് ജമാഅത്തെ ഇസ്ലാമി ജില്ല സമിതി ഒരുക്കിയ യൂനിറ്റി ഏകദിന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റെന്തിനെക്കാളും സാമൂഹിക പ്രതിബദ്ധത വളർത്തുന്ന ഒന്നാണ് ഹജ്ജ് കർമം. സാഹോദര്യവും ഐക്യവും ഹജ്ജിെൻറ മുഖമുദ്രയാണ്. സംഘടനകളുടെ ഐക്യത്തിനും സമുദായത്തിെൻറ ക്ഷേമത്തിനും കക്ഷി താൽപര്യം മറന്ന് പ്രവർത്തിക്കേണ്ട കാലമാണിത്. ഹാജിമാർ അവരുടെ സാമൂഹിക ബന്ധത്തിൽ ഈ പാരസ്പര്യ ബോധം ഊട്ടി വളർത്തണമെന്നും തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.