ഗ്രൂപ്പ് യോഗങ്ങൾ കോൺഗ്രസിൽ അനുവദിക്കില്ലെന്ന് കെ. സുധാകരൻ; കോഴിക്കോട്ടെ സംഭവത്തെ കുറിച്ച് അന്വേഷിക്കും

കോഴിക്കോട്: കോൺഗ്രസിൽ ഗ്രൂപ്പ് യോഗങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കോഴിക്കോട്ട് കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന വിവരം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് യോഗമല്ല നടന്നതെന്നാണ് ഡി.സി.സി നേതൃത്വം പറഞ്ഞത്. നെഹ്റു ദർശൻ കേന്ദ്രയുടെ പരിപാടിയാണെന്നാണ് അറിയിച്ചത്. ഇക്കാര്യം അന്വേഷിക്കും. ഗ്രൂപ്പ് യോഗം ഒരു കാരണവശാലും അനുവദിക്കില്ലെന്നത് എല്ലാ നേതാക്കളെയും അറിയിച്ചതാണ്.

ഗ്രൂപ്പ് യോഗങ്ങളിലൂടെ വിഭാഗീയതയുണ്ടാക്കാൻ ഇനിയുമൊരു യൗവനം കോൺഗ്രസിന് ബാക്കിയില്ല. പാർട്ടി വേണമെന്നുണ്ടെങ്കിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നേതാക്കന്മാരും അനുയായികളും ഒറ്റക്കെട്ടായി തീരുമാനിക്കണമെന്നും കെ. സുധാകരൻ പറഞ്ഞു.

കോഴിക്കോട് ഇന്നലെ എ ​​ഗ്രൂ​പ്പു​കാ​ർ ര​ഹ​സ്യ​യോ​ഗം ചേ​ർ​ന്ന​ത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ അക്രമിച്ചത് വിവാദമായിരുന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ ക​ല്ലാ​യി റോ​ഡി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ ടി. ​സി​ദ്ദീ​ഖി​നെ അ​നു​കൂ​ലി​ക്കു​ന്ന എ ​​ഗ്രൂ​പ്പു​കാ​ർ ര​ഹ​സ്യ​യോ​ഗം ചേ​ർ​ന്ന​ത്. ഗ്രൂ​പ്​ ​യോ​ഗം ചേ​രു​ന്ന വി​വ​രം കോ​ൺ​ഗ്ര​സു​കാ​ർ ത​ന്നെ​യാ​ണ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​ത്.​

എന്നാൽ, യോഗത്തിന്‍റെ ഫോട്ടോയെടുത്തെന്ന് പറഞ്ഞ് മാ​തൃ​ഭൂ​മി​ സീ​നി​യ​ർ ന്യൂ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ സാ​ജ​ൻ വി. ​ന​മ്പ്യാ​രെ നേതാക്കൾ​ മ​ർ​ദ​ിക്കുകയായിരുന്നു. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തിട്ടുണ്ട്. അക്രമവുമായി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍ട്ടി അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. കെ. ​പ്ര​വീ​ണ്‍കു​മാ​ര്‍ പറഞ്ഞു. 

Tags:    
News Summary - Group meetings will not be allowed in Congress -k Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.