സർക്കാർ രൂപവത്കരണം നീളുന്നു; ഭരണതലത്തിലും അനിശ്​ചിതത്വം

തി​രു​വ​ന​ന്ത​പു​രം: ​​മേ​യ് നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വ​ന്നി​ട്ടും സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണം അ​നി​ശ്ചി​ത​മാ​യി വൈ​കി​യ​തോ​ടെ സം​സ്ഥാ​ന​ത്ത്​ ഭ​ര​ണ​ത​ല​ത്തി​ലും പ്ര​തി​സ​ന്ധി. അ​ധി​കാ​ര​മേ​ൽ​ക്കാ​ൻ ഇ​നി​യും സാ​വ​കാ​ശ​മു​ണ്ടെ​ന്ന​ത്​ സാ​​ങ്കേ​തി​ക ന്യാ​യ​മാ​ണെ​ങ്കി​ലും ദൈ​നം​ദി​ന​കാ​ര്യ​ങ്ങ​ളി​ല​ട​ക്കം അ​വ്യ​ക്​​ത​ത ക​ന​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ കാ​വ​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ക​യാ​ണെ​ങ്കി​ലും അ​ദ്ദേ​ഹം സം​സ്ഥാ​ന​ത്തി​ന്‍റെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്നി​ല്ല.

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഇ​തി​ന​കം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഓ​ഫി​സു​ക​ളും മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളും ഒ​ഴി​ഞ്ഞു. ഭ​ര​ണ​ത​ല​ത്തി​ലെ രാ​ഷ്ടീ​യ നേ​തൃ​ത്വ സാ​ന്നി​ധ്യം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ച്​ ന​ട​പ്പാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, നി​ർ​ണാ​യ​ക തീ​രു​മാ​ന​മൊ​ന്നും എ​ടു​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന​താ​ണ്​ സ​ത്യം.

അ​തേ​സ​മ​യം മ​ന്ത്രി​മാ​രാ​യി​ല്ലെ​ങ്കി​ലും, ഭ​ര​ണം മാ​റി​യ​തി​ന്​ പി​ന്നാ​ലെ സ്ഥ​ലം​മാ​റ്റ​ങ്ങ​ള​ട​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ന്യാ​യാ​ന്യാ​യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നോ പ​രാ​തി​പ്പെ​ടാ​നോ പോ​ലും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രി​ല്ല. സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്ത്​ ചെ​യ്യേ​ണ്ട പ​ല കാ​ര്യ​ങ്ങ​ളും കൂ​ടി​യാ​ലോ​ച​ന​ക​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സം​സ്ഥാ​ന​ത്തെ ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്ന നി​ല​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ.

സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ശേ​ഷി​ക്കെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന​തും അ​ധ്യാ​പ​ക​ർ​ക്ക്​ മ​തി​യാ​യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തും എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.

Tags:    
News Summary - Govt Formation Delayed; Administrative Uncertainty in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.