സി.എ.ജിയെ നേരിടാൻ ഫാലി എസ്.നരിമാൻെറ സഹായം തേടി സർക്കാർ

തിരുവനന്തപുരം: കിഫ്​ബി വിവാദത്തിൽ സി.എ.ജിയെ നേരിടുന്നതിന്​ സംസ്​ഥാന സർക്കാർ മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻെറ സഹായം തേടി. അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിയമനടപടി സ്വീകരിക്കാനുള്ള സാധ്യത പരിശോധിക്കുന്നത്​. ഭരണഘടനാ വിദഗ്ധനായ അഡ്വ. ഫാലി എസ്. നരിമാനിൽനിന്ന്​ ഇതുസംബന്ധിച്ച നിയമോപദേശം ​തേടി.

കിഫ്ബി ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ്​ നിയമോപദേശം തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞ ദിവസം നരിമാൻെറ ഓഫിസിന് കൈമാറിയിരുന്നു. കേസിൽ നരിമാൻ അടക്കമുള്ള മുതിർന്ന അഭിഭാഷകരെ രംഗത്തിറക്കാനും ധനവകുപ്പ്​ ശ്രമിക്കുന്നുണ്ട്​.

കരട്​ റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ സി.എ.ജി ഉള്‍പ്പെടുത്തിയത് തെറ്റാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യങ്ങളിൽ വിശദീകരണം നൽകാൻ സര്‍ക്കാരിന് അവസരം നല്‍കിയിട്ടില്ല. കീഴ്​വഴക്കങ്ങൾ തെറ്റിച്ചാണ്​ റിപ്പോർട്ട്​ തയ്യാറാക്കിയത്​. കിഫ്ബിക്ക് വായ്പയെടുക്കാന്‍ നിയമസഭയുടെ അനുമതിയില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെയും സർക്കാർ എതിർത്തു. 

Tags:    
News Summary - government sought the help of fali s nariman to fight the CAG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.