ചക്കരക്കല്ല്: കാടാച്ചിറ രജിസ്ട്രാർ ഒാഫിസിലെ ബെഞ്ച് തകർന്നുവീണ് ഗുരുതര പരിക്കേറ്റയാൾ മരിച്ചു. കാപ്പാട് സി.പി സ്റ്റോറിന് സമീപം മണലിൽ ഹൗസിൽ വത്സരാജനാണ് (55) മരിച്ചത്. എപ്രിൽ 18നായിരുന്നു സംഭവം. കുടുംബസ്വത്ത് ഭാഗംവെക്കുന്നതിനായി രേഖകൾ ഓഫിസിൽ ഏൽപിച്ച് വരാന്തയിലുള്ള ബെഞ്ചിൽ ഇരുന്നയുടൻ ബെഞ്ച് തകർന്ന് മുറ്റത്തേക്ക് വീഴുകയായിരുന്നു.
വീഴ്ചയിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ വത്സരാജെൻറ കൂടെയുണ്ടായിരുന്ന ബന്ധുക്കൾ ഇയാളെ ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. മംഗളൂരുവിലെ കെ.എം.സി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. നട്ടെല്ലിെൻറ തകർച്ചയോടൊപ്പം നാഡികളും തകർന്നനിലയിലായിരുന്നു.
ചികിത്സയിൽ പുരോഗതിയില്ലാത്തതിനാൽ ഒരാഴ്ചമുമ്പാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, വ്യാഴാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. നിർധന കുടുംബാംഗമായ വത്സരാജൻ തയ്യൽതൊഴിലാളിയാണ്. ചികിത്സക്കാവശ്യമായ െചലവ് കണ്ടെത്താൻ ഏറെ പ്രയാസപ്പെടേണ്ടിവന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കാലപ്പഴക്കംചെന്ന ബെഞ്ച് മുമ്പും തകർന്നുവീണിരുന്നു. അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടും ആവശ്യമായ നടപടികളെടുത്തിെല്ലന്ന് നാട്ടുകാർ പറഞ്ഞു. ഭാര്യ: സാവിത്രി. മക്കൾ: സായൂജ്, സാന്ദ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.