വികസനക്കുതിപ്പിന് ‘വിഷൻ 2031’ കർമപദ്ധതിയുമായി സർക്കാർ; തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ-ലൈറ്റ് മെട്രോ, തീരമേഖലയെ കൂട്ടിയോജിപ്പിച്ച് ‘മിഷൻ സമുദ്ര’

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ദി​ര ഗാ​ര​ൻ​റി​ക​ൾ​ക്ക്​ പു​റ​മെ അ​ഞ്ച്​ സ്വ​പ്​​ന​പ​ദ്ധ​തി​ക​ളും വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി​ 1280 ല​ക്ഷ്യ​പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി സ​ർ​ക്കാ​റി​​ന്‍റെ ‘വി​ഷ​ൻ 2031’. യു.​ഡി.​എ​ഫ്​ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​വും പി​ന്നാ​ലെ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​റി​ന്‍റെ ഒ​ന്നാം ബ​ജ​റ്റും​ ‘വി​ഷ​ൻ 2031’ ​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​കും.

കേ​ര​ള​ത്തി​ന്റെ 600 കി​ലോ​മീ​റ്റ​ർ തീ​ര​ദേ​ശം, 44 ന​ദി​ക​ൾ, 34 ത​ടാ​ക​ങ്ങ​ൾ, നാ​ല്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ എ​ന്നി​വ​യെ സം​യോ​ജി​പ്പി​ച്ച്​ അ​ഞ്ച് വ​ർ​ഷ​ത്തി​ന​കം ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര​പ​ദ്ധ​തി​യാ​യ ‘മി​ഷ​ൻ സ​മു​ദ്ര’​യാ​ണ്​ സ്വ​പ്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​മ​ത്തേ​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി വ​ൻ​കി​ട-​ചെ​റു​കി​ട തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ച​ര​ക്ക് നീ​ക്ക​ത്തി​നും യാ​ത്രാ​സേ​വ​ന​ങ്ങ​ൾ​ക്കും ഏ​കീ​കൃ​ത ജ​ല​ഗ​താ​ഗ​ത ശൃം​ഖ​ല സ്ഥാ​പി​ക്കും.

സം​സ്ഥാ​ന​ത്തെ വ്യോ​മ​യാ​ന മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന വ്യോ​മ​യാ​ന വി​ക​സ​ന​മാ​ണ്​ ര​ണ്ടാ​​മ​ത്തെ സ്വ​പ്ന​പ​ദ്ധ​തി. ഇ​തി​ൽ ആ​ധു​നി​ക പൈ​ല​റ്റ് പ​രി​ശീ​ല​നം, ഏ​വി​യേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ര​ണ്ടാം​ഘ​ട്ട റ​ൺ​വേ നി​ർ​മാ​ണം, വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ൾ, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള വി​ക​സ​നം, വി​മാ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

100 കോ​ടി​യി​ല​ധി​കം വാ​ർ​ഷി​ക വ​രു​മാ​ന ശേ​ഷി​യു​ള്ള പ​തി​നാ​യി​ര​ത്തോ​ളം എം.​എ​സ്.​എം.​ഇ സം​രം​ഭ​ങ്ങ​ൾ സം​സ്ഥാ​ന​ത്തു​ട​നീ​ളം ആ​രം​ഭി​ക്കാ​നു​ള്ള സ​മ​ഗ്ര​പ​ദ്ധ​തി​യാ​ണ്​ മൂ​ന്നാ​മ​ത്തേ​ത്. സം​രം​ഭ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ മൂ​ല​ധ​ന പി​ന്തു​ണ ന​ൽ​കാ​ൻ റി​വോ​ൾ​വി​ങ്​ ഫ​ണ്ട്, ടെ​ക്നോ​ള​ജി ഫ​ണ്ട് എ​ന്നി​വ ല​ഭ്യ​മാ​ക്കും. അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ൾ പ​ഠി​ക്കാ​നും അ​ത​നു​സ​രി​ച്ച് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​മാ​യി വി​ദ​ഗ്ധ​ർ അ​ട​ങ്ങു​ന്ന ‘ജോ​ബ് വാ​ച്ച് ട​വ​ർ’ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തും സ​ർ​ക്കാ​റി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ന്നു. വ​യ​നാ​ട് ജി​ല്ല​യി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്റെ വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ‘ട്രൈ​ബ​ൽ യൂ​നി​വേ​ഴ്സി​റ്റി’ സ്ഥാ​പി​ക്കു​മെ​ന്ന​താ​ണ്​ സ്വ​പ്​​ന പ​ദ്ധ​തി​യി​ലെ അ​വ​സാ​ന​ത്തേ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും മെ​ട്രോ-​ലൈ​റ്റ് മെ​ട്രോ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. സം​സ്ഥാ​ന​ത്ത് ബ​സു​ക​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ, ടാ​ക്സി എ​ന്നി​വ​യി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഏ​കീ​കൃ​ത ട്രാ​വ​ൽ കാ​ർ​ഡു​ക​ൾ ആ​രം​ഭി​ക്കും. കാ​യി​ക മേ​ഖ​ല വി​ക​സ​ന​ത്തി​ന് കാ​യി​ക സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ക്കും. സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​നു​ക​ൾ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മാ​ക്കി മാ​റ്റു​മെ​ന്ന​താ​ണ്​ മ​​റ്റൊ​രു പ്ര​ധാ​ന ല​ക്ഷ്യ​മാ​യി ‘വി​ഷ​ൻ 2031’ പ്ര​ഖ്യാ​പ​നം. ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് ‘ആ​ശ്ര​യ’ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യ ‘ന​വ​ആ​ശ്ര​യ’ ആ​രം​ഭി​ക്കും. കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന ‘ഇ​ന്ദി​ര കാ​ന്റീ​നു​ക​ൾ’ ആ​രം​ഭി​ക്കു​മെ​ന്ന​തും വി​ഷ​ൻ 2031ൽ ​​ഉ​ൾ​പ്പെ​ടു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ മു​ൻ​ഗ​ണ​നാ​ടി​സ്​​ഥാ​ന​ത്തി​ൽ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - Government launches 'Vision 2031' action plan to accelerate development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.