കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ജി.എസ്.ടി എൻഫോഴ്സ്മെന്റ് വിഭാഗം സജീവമാകുന്നു. ഓണക്കാലത്ത് നികുതി വെട്ടിപ്പ് തടയുന്നതിനും നികുതി വരുമാനം സംരക്ഷിക്കുന്നതിനുമാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്താൻ തീരുമാനിച്ചത്.
കഴിഞ്ഞ മാസങ്ങളിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നിർജീവമാണെന്ന വിമർശനങ്ങൾക്കിടെയാണ് പ്രത്യേക ഡ്രൈവുമായി വകുപ്പ് വീണ്ടും സജീവമാകുന്നത്.
ബിൽ നൽകാതെയുള്ള വിൽപന കണ്ടെത്തൽ, ഉപഭോക്താക്കൾക്ക് ബിൽ നിർബന്ധമായും നൽക്കുന്നുണ്ടോയെന്ന് പരിശോധിക്കൽ, പാർസൽ ഓപറേറ്റർമാർ, ഗോഡൗണുകൾ, ചരക്ക് നീക്കം എന്നിവയിൽ പ്രത്യേക പരിശോധനയുണ്ടാകും.
വ്യാപാരികൾ ശ്രദ്ധിക്കുക:
- കൃത്യമായ ടാക്സ് ഇൻവോയ്സ് / ബിൽ, ശരിയായ ജി.എസ്.ടി നമ്പർ, സാധനങ്ങളുടെ വിവരങ്ങൾ, അളവ്/എണ്ണം, കൃത്യമായ നികുതിനിരക്ക് എന്നിവ രേഖപ്പെടുത്തിയ ഒറിജിനൽ ഇൻവോയ്സ് എന്നിവ കൈവശം ഉണ്ടായിരിക്കണം.
- നിശ്ചിത പരിധിയിൽ കൂടുതൽ (50,000 രൂപക്ക് മുകളിൽ) മൂല്യമുള്ള ചരക്കുകൾ കൊണ്ടുപോകുമ്പോൾ യാത്രതിരിക്കുന്നതിന് മുമ്പ് ജി.എസ്.ടി പോർട്ടൽ വഴി സാധുതയുള്ള ഇ-വേ ബിൽ തയാറാക്കണം.
- പാർസൽ, കൊറിയർ എന്നിവ അയക്കുന്നയാളുടെയും ലഭിക്കേണ്ടയാളുടെയും യഥാർഥ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം.
- ചരക്കിന്റെ യഥാർഥ അളവും വിവരങ്ങളും ബില്ലിലോ ഡെലിവറി ചലാനിലോ ഉള്ള കണക്കുകളുമായി കൃത്യമായി ഒത്തുപോകണം.
- ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ട സ്ഥാപനങ്ങൾ രജിസ്ട്രേഷൻ വിവരങ്ങൾ കൈവശം കരുതണം.
- ഡ്രൈവർമാരും വാഹന ഉടമകളും രേഖകളുടെ പകർപ്പുകൾ സൂക്ഷിക്കണം.
- കൃത്യമായ ടാക്സ് ബില്ലില്ലാതെ ചരക്കുകൾ കടത്തരുത്.
- കാലാവധി കഴിഞ്ഞതോ മുൻപ് ഉപയോഗിച്ചതോ ആയ ഇ-വേ ബിൽ വീണ്ടും ഉപയോഗിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.