കോട്ടയം: ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഉത്തരവിട്ട ക്യൂബയിലെ ബാറ്റിസ്റ്റയുടെ ഭരണത്തോട് മോദി ഭരണകൂടത്തിന് സാമ്യമുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതിയുടെ (ഐപ്‌സോ) സംസ്ഥാന ക്യാമ്പിന്‍റെ ഭാഗമായി സംഘടിപ്പിച്ച ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം കണ്ട പുതുസമരത്തിന്‍റെ വിജയം മുന്നില്‍ കണ്ട് നിലപാടുകള്‍ തിരുത്താന്‍ കേന്ദ്രം തയാറാകണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം കെ.സി. ജോസഫ് മുഖ്യപ്രഭാഷണത്തില്‍ ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. ഡൽഹി സമരവിജയത്തിന്‍റെ സൂചകമായി എം.എ. ബേബിക്ക് ബിനോയ് വിശ്വം ഇന്ത്യൻ ഭരണഘടന കൈമാറി.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽകുമാർ, ഐപ്‌സോ ഭാരവാഹികളായ അഡ്വ. വി.ബി. ബിനു, എൻ. രമാകാന്തൻ, ബാബു ജോസഫ്, പി.കെ. ജനാർദനക്കുറുപ്പ്, കെ.ആർ. ശ്രീനിവാസൻ, എ. ജോസ്, ബൈജു വയലത്ത്, ജോസ് പ്രകാശ്, ഇ. വേലായുധൻ, സി. ഉദയകല, എം.എ. ഫ്രാൻസിസ്, പി.കെ. ആനന്ദക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.