സി.കെ. ജാനുവിനോട് വിയോജിപ്പ്; ഗോത്രമഹാസഭ സംസ്ഥാന സെക്രട്ടറി രാജിവെച്ചു

കല്‍പറ്റ: സി.കെ. ജാനുവിന്‍െറ ഏകാധിപത്യ നിലപാടിലും രാഷ്ട്രീയ മോഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനത്തിലും പ്രതിഷേധിച്ച് ആദിവാസി ഗോത്രമഹാസഭയില്‍ നിന്ന് രാജിവെച്ചതായി സംസ്ഥാന സെക്രട്ടറി ബിജു കാക്കത്തോട് മാധ്യമത്തോട് പറഞ്ഞു.

എന്‍.ഡി.എ ജില്ല കണ്‍വീനര്‍, ജെ.ആര്‍.എസ് സംസ്ഥാന കമ്മിറ്റി അംഗത്വം എന്നീ സ്ഥാനങ്ങളും ഒഴിഞ്ഞു. ജാനു ഏകാധിപത്യ സ്വഭാവത്തിലാണ് പെരുമാറുന്നത്. ആദിവാസികളുടെ അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധയൂന്നാതെ സ്വയം നേതാവായി മാറാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. താനടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ഒരു വിലയുമില്ല. സി.കെ. ജാനു എന്‍.ഡി.എയുടെ ഭാഗമായത് തന്‍െറ രാഷ്ട്രീയ മൂല്യം ഉയര്‍ത്താന്‍വേണ്ടി മാത്രമാണ്. പാവപ്പെട്ട ആദിവാസികള്‍ക്ക് അതുകൊണ്ട് ഒരു മെച്ചവും ഉണ്ടായിട്ടില്ല. മുത്തങ്ങ അനുസ്മരണം വലിയ ഫണ്ട് ചെലവഴിച്ചുള്ള മേളകളാക്കി മാറ്റി. കഴിഞ്ഞ 13 വര്‍ഷവും പ്രവര്‍ത്തകരില്‍നിന്നും മറ്റും പിരിവെടുത്താണ് മുത്തങ്ങ അനുസ്മരണ പരിപാടികള്‍ നടത്തിയത്. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. ഫണ്ട് പുറത്തുനിന്നാണ് വന്നത്. ആദിവാസികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഗോത്രമഹാസഭക്ക് സാധിക്കില്ളെന്നും ബിജു പ്രതികരിച്ചു.

Tags:    
News Summary - gothra mahasabha state secretary resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.