ആദിവാസി മേഖലകളിൽ  പോലീസ് രാജെന്ന് ഗോത്രമഹാസഭ 

തി​രു​വ​ന​ന്ത​പു​രം: മാ​വോ​വാ​ദി​വേ​ട്ട​യു​ടെ പേ​രി​ൽ സം​സ്ഥാ​ന​ത്തെ ആ​ദി​വാ​സി​മേ​ഖ​ല​ക​ളി​ൽ പൊ​ലീ​സ് രാ​ജ് ന​ട​ക്കു​ന്നെ​ന്ന് ഗോ​ത്ര​മ​ഹാ​സ​ഭ. പ​ട്ടി​ക​വ​ർ​ഗ​വ​കു​പ്പ് പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ൽ​പോ​ലും പൊ​ലീ​സ് ഇ​ട​പെ​ടു​ന്നു. ആ​ദി​വാ​സി ഊ​രു​ക​ളി​ൽ പൊ​ലീ​സ് നേ​രി​ട്ട് യോ​ഗം വി​ളി​ക്കു​ന്നു. അ​വ​ർ അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. 

ഊ​രു​ക​ളി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് പൊ​ലീ​സ് വ​ത്​​ക​ര​ണ​മാ​ണ്. വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് ആ​ദി​വാ​സി​ക​ളെ ക്ര​മേ​ണ കു​ടി​യി​റ​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ആ​ദി​വാ​സി​ക​ൾ​ക്ക് വ​നാ​വ​കാ​ശ​നി​യ​മ​മ​നു​സ​രി​ച്ച് കൈ​വ​ശ​രേ​ഖ ന​ൽ​കി​യ ഭൂ​മി കൈ​യേ​റ്റ​ക്കാ​രു​ടെ കൈ​യി​ലാ​ണ്. ഇ​ടു​ക്കി ജി​ല്ല​യി​ലെ 3000ത്തോ​ളം കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി ആ​ദി​വാ​സി​ക​ൾ ക​ല​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​മ​ര​ത്തി​ലാ​ണ്. കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ക​ല​ക്ട​ർ ആ​ദി​വാ​സി​ക​ളെ ച​ർ​ച്ച​ക്കു​പോ​ലും വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് ഗോ​ത്ര​മ​ഹാ​സ​ഭ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ക​ട​ക്കെ​ണി​യി​ലാ​ക്കി ആ​ദി​വാ​സി ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ ല​ക്ഷ്യം. 

വ​യ​നാ​ട് ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യ ‘സ്വ​യം സ​ന്ന​ദ്ധ’ മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ൽ പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി​രു​ന്നി​ല്ല. ആ​ദി​വാ​സി​ക​ളെ കു​ടി​യി​റ​ക്കി​യ​ത​ല്ലാ​തെ, പു​ന​ര​ധി​വാ​സം ന​ട​ന്നി​ല്ല. ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണ്. കോ​ടി​ക​ൾ മു​ട​ക്കു​ന്ന െപ്രാ​ജ​ക്ടു​ക​ളി​ൽ മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്​​ഥ​മേ​ധാ​വി​ക​ൾ​ക്ക് താ​ൽ​പ​ര്യം. 

ഗോ​ത്ര​മ​ഹാ​സ​ഭ കോ-​ഓ​ഡി​നേ​റ്റ​ർ എം. ​ഗീ​താ​ന​ന്ദ​ൻ, കു​ഞ്ഞ​മ്മ മൈ​ക്കി​ൾ, സു​രേ​ഷ് ക​ക്കോ​ട്, ബി​നു മ​ട​വൂ​ർ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - gothra maha sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.