കൊച്ചി: സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ക്ഷാമബത്ത കുടിശ്ശിക വിഷയം സജീവ പരിഗണനയിലുണ്ടെന്നും വർധിപ്പിച്ച ക്ഷാമബത്തക്കൊപ്പം കുടിശ്ശികയുടെ കാര്യത്തിലും തീരുമാനമുണ്ടായേക്കുമെന്നും സർക്കാർ ഹൈകോടതിയിൽ.
2021 മുതലുള്ള ഡി.എ/ ഡി.ആർ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് ഉൾപ്പെടെ നൽകിയ ഹരജികളിലാണ് സർക്കാറിന്റെ വിശദീകരണം. സർക്കാർ വിശദീകരണത്തെ തുടർന്ന് അതുവരെ കാത്തിരിക്കുന്നതല്ലേ ഉചിതമെന്ന് ജസ്റ്റിസ് നഗരേഷ് വാക്കാൽ ആരാഞ്ഞു.
എന്നാൽ, നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഒന്നും നടക്കിലല്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഹരജികൾ വിശദവാദത്തിനായി വീണ്ടും 25ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.