ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതൃത്വത്തിൽ ലോക് ഭവനിലേക്ക് നടത്തിയ മാർച്ച്

ദേശീയ പണിമുടക്ക് പൂർണം; ജനജീവിതം സ്തംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡു​ക​ള​ട​ക്കം തൊ​ഴി​ലാ​ളി-​ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്​​ത ട്രേ​ഡ്​ യൂ​നി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്ത 24 മ​​ണി​​ക്കൂ​​ർ ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്കി​​ൽ സം​സ്ഥാ​ന​ത്ത് ജ​​ന​​ജീ​​വി​​തം സ്തം​ഭി​ച്ചു. യാ​ത്രാ​സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ഗ്രാ​​മ-​​ന​​ഗ​​ര വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ ക​​ട​​ക​​ളെ​​ല്ലാം അ​​ട​​ഞ്ഞു​​കി​​ട​​ന്നു. സ്വ​കാ​ര്യ ബ​സു​ക​ളും ഓ​​ട്ടോ​​ക​​ളും ടാ​ക്സി​ക​ളും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​​ര​​ത്തി​​ലി​​റ​​ങ്ങി​​യി​​ല്ല. ബാ​​ങ്കു​​ക​​ളും വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​ട​​ഞ്ഞു​​കി​​ട​​ന്നു. ഡ​​യ​​സ്​​​നോ​​ൺ ഭീ​​ഷ​​ണി​​യു​​ണ്ടാ​​യി​​ട്ടും സ​​ർ​​ക്കാ​​ർ ഓ​​ഫി​​സു​​ക​​ളി​​ൽ ഹാ​​ജ​​ർ നി​​ല കു​​റ​​വാ​​യി​​രു​​ന്നു. ആ​​ശു​​പ​​ത്രി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചെ​​ങ്കി​​ലും ഒ.​​പി​​യി​​ല​​ട​​ക്കം തി​​ര​​ക്കി​​ല്ലാ​​യി​​രു​​ന്നു. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി 12 വ​രെ​യാ​യി​രു​ന്നു പ​ണി​മു​ട​ക്ക്.

കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി ജി.​എം.​യു.​പി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​രെ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി. നെ​ടു​മ​ങ്ങാ​ട് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ട്ട് അ​ധ്യാ​പ​ക​രെ പൂ​ട്ടി​യി​ട്ടു. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ജോ​ലി​ക്കെ​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രെ സ​മ​രാ​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞു. പ​​ണി​​മു​​ട​​ക്ക്​ ത​​ലേ​​ന്ന്​ ​കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഭൂ​​രി​​ഭാ​​ഗം ഡി​​പ്പോ​​ക​​ളി​​ൽ​​നി​​ന്നും ബ​​സു​​ക​​ളൊ​​ന്നും ഓ​​ടി​​യി​​ല്ല. ട്രെ​യി​ൻ സ​ർ​വി​സ് സാ​ധാ​ര​ണ നി​ല​യി​ലാ​യി​രു​ന്നു.

1​0 കേ​​​ന്ദ്ര തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളും ദേ​​ശീ​​യ തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളും സം​​യു​​ക്ത​മാ​​യാ​​ണ്​ ആ​​ഹ്വാ​​നം ചെ​​യ്ത​​തെ​​ങ്കി​​ലും കേ​​ര​​ള​​ത്തി​​ൽ ഐ.​​എ​​ൻ.​​ടി.​​യു.​​സി പ്ര​​ത്യേ​​ക​​മാ​​യാ​​ണ് പ​ണി​മു​ട​ക്ക്​ ന​ട​ത്തി​യ​ത്. ലോ​ക്ഭ​വ​ൻ മാ​ർ​ച്ച് എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​എ​ൻ.​ടി.​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​മ്പാ​നൂ​ര്‍ ആ​ർ.​എം.​എ​സി​ന്​ മു​ന്നി​ൽ 1000 പേ​ര​ട​ങ്ങു​ന്ന കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു. പ​ണി​മു​ട​ക്ക് ദി​വ​സ​മാ​യി​ട്ടും പ്ര​തി​പ​ക്ഷ നേ​താ​വ് ന​യി​ക്കു​ന്ന യാ​ത്ര മാ​റ്റി​വെ​ക്കാ​ത്ത​തി​ൽ എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി.

Tags:    
News Summary - Bharat Bandh news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.