ഗു​ണ്ടാ മാ​ഫി​യ ത​ല​വ​ൻ പ​ല്ല​ൻ ഷൈ​ജുവിനെ റിസോർട്ടിൽ നിന്ന് പിടികൂടി

ക​ൽ​പ്പ​റ്റ/കോട്ടക്കൽ: ഗു​ണ്ടാ മാ​ഫി​യ ത​ല​വ​ൻ പ​ല്ല​ൻ ഷൈ​ജു പി​ടി​യി​ലായി. വ​യ​നാ​ട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റി​സോ​ർ​ട്ടി​ൽ​നി​ന്നാ​ണ് പൊലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയും കൊ​ല​പാ​ത​കം, ക​വ​ര്‍​ച്ച, കു​ഴ​ല്‍​പ്പ​ണം, ക​ഞ്ചാ​വ് ക​ട​ത്ത് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യുമാ​ണ് പല്ലൻ ഷൈജു. കാ​പ്പ ചു​മ​ത്തി നാ​ടു ക​ട​ത്ത​പ്പെ​ട്ട പ​ല്ല​ൻ ഷൈ​ജു അ​ടു​ത്തി​ടെ പൊ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വിഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോടെ ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു.

തൃശൂർ ജില്ലയിലെ നെ​ല്ലാ​യി പ​ന്ത​ല്ലൂ​ർ മ​ച്ചി​ങ്ങ​ൽ വീ​ട്ടി​ൽ ഷൈ​ജുവാണ് പല്ലൻ ഷൈജു എന്ന പേരിൽ അറിയിപ്പെടുന്നത്. കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളെ തൃ​ശൂ​ർ ജി​ല്ല​യി​ലേ​ക്കു ക​ട​ക്കു​ന്ന​തു ത​ട​ഞ്ഞുകൊ​ണ്ട് ഉ​ത്ത​ര​വി​ട്ടിരുന്നു. തുടർന്നാണ് പൊലീസിനെ പരിഹസിച്ച് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ദോഗ്രയു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​ർ റേഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ എ. ​അ​ക്ബ​റാ​യിരുന്നു ഷൈ​ജു​വി​നെ നാ​ടു​ക​ട​ത്തി​യ​ത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി കെ സുജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി  പ്രദീപിന്റെ നിർദ്ദേശപ്രകാരം കോട്ടക്കൽ ഇൻസ്പെക്ടർ എം.കെ ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ഗിരീഷ് എം, ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ്‌ സലീം പൂവത്തി, കെ.ജെസിർ, ആർ.ഷഹേഷ്, കെ സിറാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 



Tags:    
News Summary - Goon mafia boss Pallan Shaju was captured at the resort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.