കൊടിമരത്തിൽ ദ്രാവകമൊഴിച്ചെന്ന്​ മൊഴി

പമ്പ:ശബരിമല സന്നിധാനത്ത്​ പുതുതായി പ്രതിഷ്​ഠിച്ച  സ്വര്‍ണകൊടിമരത്തി​​​െൻറ പഞ്ചവര്‍ഗത്തറയില്‍ ദ്രാവകമൊഴിച്ചെന്ന്​ പിടിയിലായവർ. നവധാന്യത്തോടൊപ്പം പാദരസമെന്ന ദ്രാവകം പഞ്ചവർഗത്തറയിലേക്ക്​ ഒഴിച്ചെന്ന്​ കസ്​റ്റഡിയിലെടുത്ത മൂന്നുപേർ സമ്മതിച്ചു. ആചാരത്തി​​​െൻറ ഭാഗമായാണ് ദ്രാവകമൊഴിച്ചതാണ്​ ഇവർ മൊഴി നൽകിയിരിക്കുന്നത്​​.

എന്നാൽ  പാദരസം എന്ന ദ്രാവകം എന്തെല്ലാം ചേർന്ന മിശ്രിതമാണെന്ന്​ വ്യക്തമായിട്ടില്ല.  ഇവരില്‍ നിന്ന് ദ്രാവകം അടങ്ങിയ കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവർ ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശികളാണ്.

ഉച്ചപൂജക്ക്​ ശേഷമാണ്​ പുതിയ കൊടിമരത്തി​​​​െൻറ പഞ്ചവർഗത്തറയിലേക്ക്​ രാസവസ്​തുവൊഴിച്ചത്​. മെർക്കുറിയാണ്​ (രസം) ഒഴിച്ചതെന്നാണ്​ പ്രാഥമിക നിഗമനം.  സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്നു പേര്‍ തറയിലേക്ക് എന്തോ ഇടുന്നതായോ ഒഴിക്കുന്നതായോ കണ്ടെത്തിയിരുന്നു.ഇൗ  ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ സംശയമുള്ള ആന്ധ്രസ്വദേശികളെ പിടികൂടിയത്​. 

പ്രതികളെ സ്ഥിരീകരിച്ചാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനുമടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Golden mast- Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.