Posted On
date_range Updated On
date_range കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഒരു കിലോയിലധികം വരുന്ന സ്വർണമാണ് പിടികൂടിയത്.
ഷാർജയിൽ നിന്ന് വന്നിറങ്ങിയ വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരിൽ നിന്നാണ് ദ്രവ രൂപത്തിലാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം പിടിച്ചെടുത്തത്. ഒരേ ശൃംഘലയിലെ കണ്ണികളാണോ ഇവരെന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസവും സ്വർണം പിടിച്ചെടുത്തിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ സംസ്ഥാനത്ത് ഊർജ്ജിതമാക്കുന്നതിനിടെയാണ് വീണ്ടും സ്വർണം പിടികൂടുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.