സ്വപ്​നയും ശിവശങ്കറും ഒരുമിച്ച്​ വിദേശയാത്ര നടത്തി; മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമെന്നും എൻഫോഴ്​സ്​മെൻറ്​

തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസിൽ പുതിയ വെളിപ്പെട​ുത്തലുമായി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​. 2018 ഒക്​ടോബറിൽ സ്വപ്​നയും പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും ഒരുമിച്ച്​ യു.എ.ഇ യാത്ര നടത്തിയെന്നും ഈ യാത്രക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമുണ്ടെന്നുമാണ്​ പുതിയ വെളിപ്പെടുത്തൽ. പ്രളയഫണ്ടിനായി​ മുഖ്യമന്ത്രി നടത്തിയ യു.എ.ഇ യാത്രയുമായി ഇരുവരുടെയും യാത്രക്ക്​ ​ബന്ധമുണ്ടെന്നാണ്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ പറയുന്നത്​.

സ്വർണക്കടത്ത്​ കേസിൽ പിടിയിലായ സ്വപ്​ന സുരേഷും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും ഒരുമിച്ച്​ ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്ക്​ യാ​ത്രകൾ നടത്തിയിട്ടുണ്ട്​. മുഖ്യമന്ത്രിയുടെ ഗൾഫ്​ യാത്രയുമായി ബന്ധപ്പെട്ട്​ 2018 ഒക്​ടോബറിൽ സ്വപ്​നയും ശിവശങ്കറും യു.എ.ഇയിലേക്ക്​ പോയതും തിരിച്ചു വന്നതും ഒരുമിച്ചായിരുന്നു.

Tags:    
News Summary - gold smuggling case update turn against cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.