2000ൽ പവന്​ 3,200; 2020ൽ 32,000

കൊച്ചി: സ്വർണവിലയിലെ കുതിപ്പ് തുടരുകയാണ്. 2000 ൽ പവൻ വില 3200 രൂപയായിരുന്നത്​ 2020 ൽ 32000 രൂപയായി വർധിച്ചു. 20 വർഷത്തിനുള് ളിൽ 900 ശതമാനം വർധനവാണ് സ്വർണത്തിനനുഭവപ്പെട്ടത്. ലോകത്ത് മറ്റൊരു ഉൽപ്പന്നത്തിനും ഇത്തരത്തിലൊരു വിലക്കയറ്റം അ നുഭവപ്പെട്ടിട്ടില്ല. വലിയ ലാഭം നിക്ഷേകർക്ക് ലഭിച്ചിട്ടുള്ളതിനാൽ സ്വർണത്തിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടു കയാണ്.

കേരളത്തിൽ സ്വർണം ആഭരണമായാണ് കൂടുതൽ വാങ്ങുന്നത്.ആലോഷവേളകളിൽ അണിയുന്നതിനും അത്യാവശ്യത്തിന് പണമാക്ക ാനുമാണ് ജനങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നത്. ബാറുകളും, നാണയങ്ങളും വാങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ലോകത്ത് ആളോഹരി സ്വർണം കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്.

ചൈനയിൽ പ ൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ മറ്റു രാജ്യങ്ങളിലും പടർന്നു പിടിച്ചെങ്കിലും, മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതും വാക്സിൻ കണ്ടുപിടിക്കാൻ താമസിക്കുന്നതും ആഗോള സമ്പദ്ഘടനയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇത് വലിയ ആശങ്കയാണ് ആഗോള സാമ്പത്തിക മേഖലയിൽ രൂപപ്പെട്ടിട്ടുള്ളത്. ഈ ആശങ്കകൾ ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് സ്വർണ വിലയിലാണ്. ഷെയർ മാർക്കറ്റുകൾ, ഇ.ടി.എഫ്​ റിയൽ എസ്റ്റേറ്റ്, ബിസിനസുകൾ തുടങ്ങി വൻ നിക്ഷേപമേഖലകൾ കൂടുതൽ ദുർബലമാകുന്ന സാഹചര്യത്തിലാണ് സ്വർണം സുരക്ഷിത നിക്ഷേപമായി നിലനിക്കുന്നത്.

അന്താരാഷ്ട്ര സ്വർണവില 1700 ഡോളറിനടുത്തെത്തിയിരിക്കുകയാണ്. 1683 ഡോളറിലാണ് നിലനിൽക്കുന്നത് .ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് 71.87 ആണ്. ഇന്ന് രാവിലെ 40 രൂപ വർധിച്ച് 3,275 രൂപ ഗ്രാമിനും, 320 രൂപ വർധിച്ച് പവന് 31,800 രൂപയുമായിരുന്നത് ഉച്ചയ്ക്ക് ശേഷം വീണ്ടും 25 രൂപ വർധിച്ച് 4000 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. സ്വർണ വില 1700 ഡോളർ കടന്നാൽ ചെറിയ തിരുത്തലിന് സാധ്യതയുണ്ടെന്നും അതല്ലെങ്കിൽ 1800 ഡോളറിലേക്കുള്ള പ്രയാണമായിരിക്കുമെന്നുമുള്ള പ്രവചനങ്ങളാണ് വരുന്നത്.

വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

കൊറോണ വൈറസ് പശ്ചാത്തലത്തിൽ സ്വർണ വില റെക്കാർഡുകൾ ഭേദിക്കുകയാണ്. വിവാഹ സീസൺ ആരംഭിക്കാൻ രണ്ട്​ മാസമുള്ളതിനാൽ കാര്യമായ വിൽപനയില്ല. വില വർധനക്ക്​ തന്നെയാണ് സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ്​​ സിൽവർ മർച്ചൻറ്​സ്​ അസോസിയേഷൻ (എ.കെ.ജി.എസ്​.എം.എ) സംസ്ഥാന അധ്യക്ഷനും ഭീമ ജ്വല്ലേഴ്സ് ചെയർമാനുമായ ഡോ. ബി. ഗോവിന്ദൻ പറഞ്ഞു.

2012നേക്കാൾ വില വർധനവാണ് 2020ൽ സ്വർണത്തിന് അനുഭവപ്പെടുന്നതെന്നും, വില പ്രവചനാതീതമായി മുന്നോട്ടു കുതിക്കുകയാണെന്നും കേരള ജ്വല്ലേഴ്‌സ് ഫെഡറേഷൻ (കെ.ജെ.എഫ്​) ജനറൽ സെക്രട്ടറിയും മലബാർ ഗ്രൂപ്പ് ചെയർമാനുമായ എം.പി.അഹമ്മദ് അഭിപ്രായപ്പെട്ടു.

കേരള വിപണിയിൽ സ്വർണ വ്യാപാരം കുറവാണെന്നും വില വർധനവ്‌ അനുഗ്രഹമാണെന്ന നിലയിൽ പഴയ സ്വർണം വിറ്റഴിക്കുന്നവരുടെ തിരക്ക് അനുഭവപ്പെടുന്നതായും വിലക്കയറ്റ സാധ്യത തന്നെയാണ് നിലനിൽക്കുന്നതെന്നും ഓൾ കേരള ഗോൾഡ് ആൻഡ്​​ സിൽവർ മർച്ചൻറ്​സ്​ അസോസിയേഷൻ (എ.കെ.ജി.എസ്​.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി പ്രതികരിച്ചു.

Tags:    
News Summary - gold rate increase; 3200 for eight gram in 2000 and 32000in 2020 -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.