Posted On
date_range Updated On
date_range കരിപ്പൂരിൽ 44.98 ലക്ഷത്തിെൻറ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് 44.98 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി അരയറ്റ കുന്നുമ്മൽ ഷമീറിൽനിന്നാണ് 1399 ഗ്രാം സ്വർണം പിടിച്ചത്. ഇയാൾ ഞായറാഴ്ച രാവിലെ 7.30ന് മസ്കത്തിൽനിന്നുള്ള ഒമാൻ എയറിലാണ് കരിപ്പൂരിലെത്തിയത്.
ഇയാളുടെ ബാഗേജിനുള്ളിൽ മൂന്ന് എമർജൻസി ലൈറ്റുകൾക്കുള്ളിൽ 12 കഷണങ്ങളാക്കിയായിരുന്നു സ്വർണം ഒളിപ്പിച്ചത്. കസ്റ്റംസ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.