ഗോഡ്സെ ക്ഷേത്രങ്ങൾ വ്യാപകം; തടയാൻ നിയമം വേണം -എ.കെ. ആന്‍റണി

തിരുവനന്തപുരം: രാജ്യത്ത് പലയിടത്തും ഗോഡ്സെ ക്ഷേത്രങ്ങൾ വ്യാപകമാകുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം നേതാവ് എ.കെ. ആന്‍റണി. ഗോഡ്സെ ക്ഷേത്രങ്ങൾ ഉണ്ടാക്കുന്നവരെ തടയാൻ നിയമനിർമാണം നടത്തണം. കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്നത് ഗോഡ്സെയുടെ ആദർശങ്ങളാണെന്നും ആന്‍റണി പറഞ്ഞു.

ഗാന്ധിയുടെ ഇന്ത്യ ഇന്ന് എവിടെയാണ് നിൽക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രം തന്നെ രാജ്യത്തെ ഭരണാധികാരികളും നടപ്പാക്കുന്നു. രാജ്യം ഭരിക്കുന്നവർ എല്ലാ രംഗത്തും പരാജയപ്പെട്ടു. ഇന്ത്യയെ അടിച്ചമർത്തി ഒന്നാക്കാൻ ശ്രമിക്കുന്നു. ബഹുസ്വരതയും മതേതരത്വവും തകർത്താൽ രാജ്യം തകരുമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് കെ.പി.സി.സി സംഘടിപ്പിച്ച പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുന്നിലെ സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമക്ക് മുന്നില്‍ നിന്ന് ആരംഭിച്ച പദയാത്ര ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. എ.കെ.ആന്‍റണി പദയാത്രക്ക് നേതൃത്വം നൽകി.

Full ViewFull View
Tags:    
News Summary - Godse Temple Spread around India says AK Antony -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.